KeralaCinemaMollywoodLatest NewsNewsIndia

ലഹരിമരുന്ന് കേസ് : പിന്നിൽ സിനിമ മേഖലയിലെ പ്രമുഖർ , അന്വേഷണസംഘം കേരളത്തിലേക്ക്

ബെംഗ്ളൂരു: ലഹരിമരുന്ന് കേസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി എൻ സി ബി. കൂടാതെ കേസ് എൻഫോഴ്‌സ്‌മെന്റിനെയും അന്വേഷണത്തിനായി ഏൽപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കേസിലെ പ്രതികളായ സിനിമാ മേഖലയിലുള്ളവരുടെയും വ്യവസായികളുടെയും കണക്കില്‍പെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ .ദക്ഷിണേന്ത്യയിലെ മുന്‍നിര നടിമാരെ കൂടാതെ വ്യവസായികളും സിനിമാ നിർമാതാക്കളും ബെംഗളൂരു മയക്കുമരുന്ന് കേസിൽ പ്രതികളാണ്.

Also Read : സ്വര്‍ണ്ണക്കടത്ത് കേസ് : മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും ; കൂടുതൽ വിവരങ്ങൾ പുറത്ത്

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു.കേസിലെ പ്രതികളില്‍ ചിലർ കണക്കില്‍പെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചെന്നാണ് ഇഡിയുടെ പരിശോധനയില്‍ വ്യക്തമായത്. ഈ സാഹചര്യത്തില്‍ ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം. ഉടന്‍ എഫ്ഐആർ ഫയൽ ചെയ്യും.

അതേസമയം അനൂപിനെയും റിജേഷിനെയും കൂടാതെ സിസിബിയുടെ പിടിയിലായ മലയാളി നിയാസ് മുഹമ്മദും പ്രതീക് ഷെട്ടിയും കേരളത്തില‍്‍ നിന്നടക്കം മയക്കുമരുന്നെത്തിച്ച് നഗരത്തില്‍ വിതരണം ചെയ്തെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button