Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

നേവി ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ നാല് ശിവസേന പ്രവർത്തകർ അറസ്റ്റിൽ

മുംബൈ : മുൻ നേവി ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ നാല് ശിവസേന പ്രവർത്തകർ അറസ്റ്റിൽ. സേനയുടെ ശാഖാപ്രമുഖിലൊരാളായ കമലേഷ് ശർമ്മ എന്നയാൾ ഉൾപ്പെടെയുള്ളവരാണ് മുംബൈ പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. ഒളിവിൽ പോയ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ഒരു കാർട്ടൂൺ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചതിനാണ് വിരമിച്ച നേവി ഉദ്യോഗസ്ഥനായ മദന്‍ ശര്‍മ്മ (65) എന്നയാളെ സേനാപ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത് എന്നാണ് ആരോപണം. സബര്‍ബൻ കണ്ഡിവാലിയിലുള്ള ലോഖണ്ഡ്വാല കോംപ്ലക്സിലെ ഇയാളുടെ താമസസ്ഥലത്തെത്തിയായിരുന്നു അതിക്രമം.

അതേസമയം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ താക്കറെ സർക്കാരിനെതിരെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രംഗത്തെത്തിയിട്ടുണ്ട്. സർക്കാര്‍ ഗുണ്ടാരാജ് അവസാനിപ്പിക്കണമെന്നാണ് ഫഡ്നവിസിന്‍റെ വിമർശനം. ‘ തീർത്തും ഞെട്ടിക്കുന്നതും വേദനയുളവാക്കുന്നതുമായ സംഭവം. വെറും ഒരു വാട്സ് ആപ്പ് ഫോര്‍വേഡിന്‍റെ പേരിൽ റിട്ടയേര്‍ഡ് നേവല്‍ ഓഫീസറെ ഗുണ്ടകൾ മർദ്ദിച്ചിരിക്കുന്നു.. ഈ ഗുണ്ടാരാജ് അവസാനിപ്പിക്കു ഉദ്ധവ് താക്കറെ ജീ’ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും
ഫഡ്നവിസ് ട്വിറ്ററിൽ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button