ന്യൂഡൽഹി : അതിര്‍ത്തിയിൽ സംഘര്‍ഷ സാധ്യത നിലനിൽക്കെ പുതിയ തന്ത്രങ്ങള്‍ തീരുമാനിക്കാൻ ഉന്നതതല യോഗം വിളിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാരും ഉന്നതതല യോഗത്തിൽ പങ്കെടുക്കും.
അതേസമയംകോർ കമാൻഡർമാരുടെ കൂടിക്കാഴ്ച അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം. അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ നേരത്തെ ഇന്ത്യയും ചൈനയും അഞ്ചിന ധാരണ പ്രഖ്യാപിച്ചിരുന്നു.
സേനകൾക്കിടയിൽ ഉചിതമായ അകലം പാലിക്കുമെന്നും പിൻമാറ്റം വേഗത്തിൽ നടപ്പാക്കുമെന്നും ഇരു രാജ്യങ്ങളും നടത്തിയ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. മോസ്ക്കോവിൽ നടന്ന വിദേശകാര്യമന്ത്രിമാരുടെ നിർണ്ണായക ചർച്ചക്ക് ശേഷമാണ് ധാരണ പ്രഖ്യാപിച്ചത്.
Post Your Comments