Latest NewsKeralaNews

മൂന്ന് സ്പെഷ്യൽ ട്രെയിനുകളിൽ റദ്ദാക്കി: ശനിയാഴ്ച മുതൽ കേരളത്തിൽ ഈ ട്രെയിനുകൾ ഓടില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രത്യേക സർവീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളിൽ റദ്ദാക്കി.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. ഈ ട്രെയിനുകൾ ശനിയാഴ്ച മുതൽ കേരളത്തിൽ ഓടില്ല. ഇവയുൾപ്പെടെ രാജ്യത്ത് ഏഴ് ട്രെയിനുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു.

Read also: ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്തെന്ന് രാഹുല്‍ഗാന്ധി: ഇതും ദൈവത്തിന്റെ കളിയെന്ന് വിശേഷിപ്പിക്കുമോയെന്നും ചോദ്യം

ഓ​ണ​ത്തി​ന്​ മുൻപുള്ള ക​ണ​ക്കു​പ്ര​കാ​ര​മാ​ണ്​ റെ​യി​ല്‍​വേ ട്രെ​യി​ന്‍ റ​ദ്ദാ​ക്കി​യ​ത്. 25 ശ​ത​മാ​ന​ത്തി​ല്‍ കു​റ​വ്​ യാ​ത്ര​ക്കാ​രു​ള്ള ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ കൂ​ട്ട​ത്തി​ലാ​ണ്​ റെ​യി​ല്‍​വേ ഈ ​ട്രെ​യി​നു​ക​ളെ ഉ​ള്‍​പെ​ടു​ത്തി​യ​ത്​. കോ​ഴി​ക്കോ​ട്​ ജ​ന​ശ​താ​ബ്​​ദി ട്രെ​യി​ന്‍ 50 ശ​ത​മാ​നം വ​രെ യാ​ത്ര​ക്കാ​രെ​യു​മാ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button