Latest NewsNews

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷകൾ കാ​ണാ​താ​യ സംഭവം; പി.​എ​സ്.​സിയുടെ പ്രതികരണം പുറത്ത് ​

തി​രു​വ​ന​ന്ത​പു​രം: പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ്രൊഫൈലിൽ നിന്ന് അപേക്ഷകൾ കാണാതായ സംഭവത്തിൽ പി.​എ​സ്.​സി​ക്ക് വീ​ഴ്ച​സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സാ​ങ്കേ​തി​ക​ സ​മി​തി റി​പ്പോ​ർ​ട്ട്. കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച വി​ജ്ഞാ​പ​ന​പ്ര​കാ​രം പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് (എ​ൽ.​പി.​എ​സ്.​എ, യു.​പി.​എ​സ്.​എ) അ​പേ​ക്ഷി​ച്ച നൂ​റു​ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷകൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ലാണ് പി.​എ​സ്.​സിയുടെ വിശദീകരണം.

പ​രാ​തിക്കാരായ ഉ​ദ്യോ​ഗാ​ർ​ഥി​കൾ തങ്ങളുടെ പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​വ​രു​ടെ അ​പേ​ക്ഷ ല​ഭി​ച്ച​താ​യി കാ​ണു​ന്നി​ല്ല. എ​ന്നാ​ൽ, ഒ​രു​ല​ക്ഷ​ത്തോ​ളം അ​പേ​ക്ഷ​ക​ൾ ഇ​തി​നോ​ട​കം പി.​എ​സ്.​സി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഇന്ന് പി.എസ്.സി ചെ​യ​ർ​മാ​ൻ എം.​കെ. സ​ക്കീ​റി​ന് കൈ​മാ​റും. ഈ ​റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന ക​മീ​ഷ​ൻ ച​ർ​ച്ച ചെ​യ്യും.

എക്സാം ക​ൺ​ഫ​ർ​മേ​ഷ​നു​വേ​ണ്ടി പ​ല​ർ​ക്കും സ​ന്ദേ​ശം വ​ന്ന​പ്പോ​ൾ ല​ഭി​ക്കാ​തെ​വ​ന്ന ചി​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് അ​പേ​ക്ഷ​യി​ല്ലാ​ത്ത വി​വ​രം ക​ണ്ടെ​ത്തു​ന്ന​ത്. ഓ​ൺ​ലൈ​നാ​യി അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ മാ​ത്രം പ്രൊ​ഫൈ​ലി​ലി​ല്ല. ഇ​തോ​ടെ അ​പേ​ക്ഷി​ച്ച ദി​വ​സം, യോ​ഗ്യ​ത​ക​ൾ, യൂ​സ​ർ ഐ.​ഡി എ​ന്നി​വ സ​ഹി​തം പി.​എ​സ്.​സി​ക്ക് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​രാ​തി ന​ൽ​കി. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ഇ​രു​ന്നൂ​റോ​ളം പേ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button