കൊച്ചി: ഒടുവില്‍ സ്വര്‍ണ്ണക്കടത്തു കേസിലെ അന്വേഷണം പിണറായി വിജയന്‍ സര്‍ക്കാറിന്റെ മന്ത്രിസഭയിലും എത്തിക്കഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ ഇന്ന് രാവിലെയാണ് മന്ത്രി ചോദ്യം ചെയ്യലിനായി എത്തിയത്. ഉച്ചവരെ ജലീല്‍ ഇഡി ഓഫീസില്‍ തുടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് ജലീലിന്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്.
വളരെ രഹസ്യമായാണ് മന്ത്രി ഇഡി ഓഫീസില്‍ എത്തിയത്. ആലപ്പുഴ അരൂരില്‍ സുഹൃത്തായ വ്യവസായിയുടെ വീട്ടിലെത്തിയ മന്ത്രി ഇവിടെനിന്നും ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് കൊച്ചിയിലേക്ക് പോയത്. മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതോടെ കടുത്ത പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. തുടക്കം മുതല്‍ തനിക്ക് കേസില്‍ പങ്കില്ലെന്ന് പറഞ്ഞു കൊണ്ട് രക്ഷപെടാന്‍ ശ്രമിച്ച കെ ടി ജലീല്‍ മാധ്യമങ്ങളെ കാണാതെ മുങ്ങി നടക്കുകയായിരുന്നു.
ചോദ്യം ചെയ്യല്‍ കഴിഞ്ഞ് തിരിച്ച് അരൂരിലെത്തിയ മന്ത്രി ഇവിടെനിന്നും ഔദ്യോഗിക വാഹനത്തില്‍ മലപ്പുറത്തേക്ക് മടങ്ങി.തുടക്കം മുതല്‍ ഖുര്‍ആനെ മറയാക്കി കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ജലീല്‍ ശ്രമിച്ചത്. ഈ ശ്രമങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം, നയതന്ത്ര മാര്‍ഗത്തിലെത്തിയ മതഗ്രന്ഥങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് മന്ത്രിയില്‍നിന്നും ഇഡി ചോദിച്ചറിഞ്ഞത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവി കെടി ജലീലിന്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചതുവരെ ആരും മന്ത്രിയെ ചോദ്യം ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. മന്ത്രിയെ ചോദ്യം ചെയ്ത കാര്യം കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ ആരും സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് മേധാവിയാണ് പിന്നീട് ഇക്കാര്യം പുറത്തുവന്നത്.
രാവിലെ ആലുവയില്‍ നിന്നും അരൂരിലെ തന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയ കെടി ജലീല്‍ വൈകിട്ടത്തോടെ മലപ്പുറത്തേക്ക് തിരിച്ചു പോയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയെ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചപ്പോഴും സ്വിച്ച് ഓഫ് എന്നായിരുന്നു പറഞ്ഞത്. അതേസമയം ചോദ്യം ചെയ്യൽ അവസാനിച്ചോ എന്നതു സംബന്ധിച്ച് സ്ഥിരീകരണമില്ല. വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തെ ആദ്യമായാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണമാണ് മന്ത്രി കെ.ടി.ജലീലിനെതിരെ ഉയർന്നിരിക്കുന്നത്. നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടന്‍ മൊഴിയെടുത്തേക്കും. സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ജലീല്‍ മതഗ്രന്ഥങ്ങളും റമസാൻ കിറ്റും കോൺസുലേറ്റിൽ നിന്നും കൈപ്പറ്റിയെന്ന ആരോപണവും ഉയർന്നു വന്നത്.
എന്‍ഫോഴ്‌സ്‌മെന്റിന് പിന്നാലെ എന്‍ഐഎയും മന്ത്രിയെ ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇതുവരെ മന്ത്രിക്ക് ലഭിച്ച സംരക്ഷണം മുഖ്യമന്ത്രിയില്‍ നിന്നും ലഭിക്കില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
Post Your Comments