തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ നയതന്ത്ര ബാഗേജുകളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താന്‍ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി. ‘സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.വെള്ളിയാഴ്ചയാണ് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ആലുവയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
മന്ത്രിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ചും ഇ.ഡി. ഇതിനകം ചോദ്യം ചെയ്തതായാണ് വിവരം. ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ മന്ത്രി വെള്ളിയാഴ്ച രാവിലെ ഓഫിസിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം:
അതേസമയം, മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാര്‍ക്ക് ദാനത്തിലൂടെ ക്രിമിനല്‍ കുറ്റമാണ് മന്ത്രി ചെയ്തത്. ഭൂമി വിവാദം വന്നപ്പോഴും മുഖ്യമന്ത്രി കെ.ടി. ജലീലിനെ സംരക്ഷിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യുമ്പോഴും മുഖ്യമന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Post Your Comments