Latest NewsNews

ബെംഗളൂരു ലഹരിക്കേസ്: രാഷ്ട്രീയ പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തി സഞ്ജന

ബെംഗളൂരു∙ കന്നഡ സിനിമയിലെ ലഹരി റാക്കറ്റ് കേസുമായി ബന്ധമുള്ള രാഷ്ട്രീയ പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തി നടി സഞ്ജന ഗൽറാണി. സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്ത നടി, പ്രമുഖർക്കൊപ്പം നടത്തിയ വിദേശയാത്രകളുടെ വിവരങ്ങളും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി സൂചനയുണ്ട്. രാഷ്ട്രീയനേതാക്കൾക്ക് പുറമെ ചലച്ചിത്രരംഗത്തെ പ്രമുഖരുടെയും ഉന്നതോദ്യോഗസ്ഥരുടെ മക്കളുടെ പേരും സഞ്ജന വെളിപ്പെടുത്തിയതായാണ് സൂചന. നേരത്തെ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയേയും ചോദ്യം ചെയ്തു വരുന്നു.

രണ്ടുനടിമാരെയും ‘നിംഹാൻസി’നുകീഴിലുള്ള വനിതാകേന്ദ്രത്തിൽ വെവ്വേറെയാണ് ചോദ്യംചെയ്യുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചെന്നും അരൂർ സ്വദേശി നിയാസ് മുഹമ്മദ് സുഹൃത്താണെന്നും സഞ്ജന സമ്മതിച്ചു. പാർട്ടികളിലേക്ക് നിയാസ് കേരളത്തിൽനിന്നാണ് ലഹരിയെത്തിച്ചിരുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടയിലും ഇവർ രഹസ്യമായി പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. ഈ പാർട്ടികളിൽ പങ്കെടുത്ത പ്രമുഖരുടെ വിവരങ്ങളും ലഭിച്ചു. ലഹരിമരുന്നുപയോഗത്തിൽ രണ്ടുനടിമാരും വെളിപ്പെടുത്തിയ പ്രമുഖരുടെ പേരുകൾ ഒന്നുതന്നെയാണെന്നും അന്വേഷണസംഘം അറിയിച്ചു. എം.എൽ.എ.മാരുടെയും എം.പി.മാരുടെയും മക്കളും ഇതിൽ ഉൾപ്പെടും. കേസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ നടിയെക്കുറിച്ചുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ഈ നടിയുടെ വീട്ടിൽ റെയ്ഡ് നടത്താനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.

അതിനിടെ, ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ നിന്ന് 1 കോടി രൂപ വില വരുന്ന രാസ ലഹരി ഗുളികകൾ (എം‍ഡിഎംഎ) ഉൾപ്പെട്ട പാഴ്സൽ കസ്റ്റംസ് പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button