അമേരിക്കയില്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ നിര്‍മാതാവ് ടി.എം. കിഷന് തങ്ങളെയും സമീപിച്ചിരുന്നുവെന്ന് തെലുങ്കിലെ പ്രമുഖ നടിമാരായ ശ്രീ റെഡ്ഢി, സഞ്ജന ഗല്‍റാണി, അനസൂയ എന്നിവരുടെ വെളിപ്പെടുത്തല്‍. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന ഗല്‍റാണി.
യുവനടിമാരെ ഭീഷണിപ്പെടുത്തി അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയിരുന്ന തെലുങ്ക് വ്യവസായിയും സിനിമാ നിര്‍മാതാവുമായ ടി.എം കിഷന് (34), ഭാര്യ ചന്ദ്ര(31) എന്നിവരെയാണ് ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്. കാര്യങ്ങളുടെ പോക്ക് ശരിയായി രീതിയില്‍ അല്ലെന്നു മനസിലായതോടെ തങ്ങള്‍ അയാളുടെ ഓഫറുകള്‍ നിരസിക്കുകയായിരുന്നു എന്നാണ് നടിമാരുടെ വെളിപ്പെടുത്തല്‍. സിനിമയില്‍ അവസരം കുറഞ്ഞ നടിമാരാണ് ഇത്തരം കെണികളില്‍ വീഴുന്നതെന്ന് സഞ്ജന പറയുന്നു. പണത്തില്‍ ആകൃഷ്ടരായി ചില നടിമാര്‍ ഇത്തരം അവസരങ്ങള്‍ സ്വീകരിക്കുകയാണെന്നും സഞ്ജന പറഞ്ഞു.
യുവനടിമാരെ ഉപയോഗിച്ച് കിഷനും ഭാര്യയും അമേരിക്കയില്‍ പഞ്ചനക്ഷത്ര പെണ്‍വാണിഭം നടത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഏപ്രിലിലാണ് ഇവര്‍ അറസ്റ്റിലായതെങ്കിലും ഇപ്പോഴാണ് സംഭവം പുറത്തുവരുന്നത്. അമേരിക്കയില്‍ സാംസ്കാരിക പരിപാടികളിലും മറ്റും അതിഥികളായെത്തുന്ന നടിമാരെ ഭീഷണിപ്പെടുത്തിയായിരുന്നു ഇവര്‍ പെണ്‍വാണിഭത്തിനായി ഉപയോഗിച്ചിരുന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ ആറ് പെണ്‍കുട്ടികള്‍ ഇവരോടൊപ്പം ഉണ്ടായിരുന്നെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
പ്രവാസി വ്യവസായിയായിരുന്ന ടി.എം കിഷന് നിരവധി തെലുങ്ക് ഹിറ്റ് സിനിമകളുടെ നിര്‍മാതാവാണ്. തെലുങ്കിലെ ഒരു യുവനടിയെ നിരവധി തവണ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് നടി പോലീസിനെ സമീപിച്ചതോടെയാണ് കിഷന് പോലീസ് വലയിലാകുന്നത്. ഇവരുടെ രണ്ട് കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments