ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി മെഡിക്കൽ പരിശോധനക്കിടെ നിയന്ത്രണംവിട്ട് പോലീസിനോട് കയർത്തു. പരിശോധനയ്ക്കായി കെ.സി. ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് നടി മെഡിക്കൽ പരിശോധനയെ എതിർക്കുകയും പോലീസുകാരോട് തട്ടിക്കയറുകയും ചെയ്തത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പോലീസിൽ തനിക്ക് വിശ്വാസമില്ലെന്നും സഞ്ജന പറഞ്ഞു.
”നിങ്ങൾ എന്തിനാണ് എന്നെ അറസ്റ്റുചെയ്തത്. എന്നെ ബലിയാടാക്കുകയാണ്. തെറ്റൊന്നും ചെയ്തിട്ടില്ല. നിങ്ങളിൽ വിശ്വാസമില്ല. പരിശോധനയ്ക്ക് സമ്മതം നൽകാതിരിക്കാനുള്ള ഭരണഘടന അവകാശം എനിക്കുണ്ട്. ഇക്കാര്യം അഭിഭാഷകനും അറിയിച്ചിട്ടുണ്ട്” -അവർ പറഞ്ഞു.
പരിശോധനയ്ക്ക് സമ്മതിച്ചില്ലെങ്കിൽ തട്ടിക്കയറുന്ന ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്ന് പോലീസ് പറഞ്ഞ ശേഷമാണ് സഞ്ജന മെഡിക്കൽ പരിശോധനയ്ക്ക് അനുമതി നൽകിയത്. ശാസ്ത്രീയതെളിവെടുപ്പിന്റെ ഭാഗമായാണ് പരിശോധനയെന്ന് പോലീസ് ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തി.
Post Your Comments