തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ ഇഡി ചോദ്യം ചെയ്തത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വിവാദമായിരിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി രംഗത്തുണ്ട്. മന്ത്രി കെടി ജലീല്‍ രാജി വെക്കണം എന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ആവശ്യം. അതിനിടെ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ജലീലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ്: ” കള്ളം + കള്ളക്കടത്ത് = ജലീല്‍. ഇഡി വിളിപ്പിച്ചിരുന്നോ? എന്ന് ചോദിച്ച് വിളിച്ച മാധ്യമങ്ങളോടെല്ലാം ജലീല്‍ മന്ത്രി ‘ഏയ് ഇല്ല, ഒന്നുമറിയില്ല’ എന്ന് പറഞ്ഞുവത്രെ…! അതിലിത്ര അദ്ഭുതപ്പെടാനെന്തിരിക്കുന്നു? കള്ളക്കടത്തുകാരന് സത്യം പറയുമെന്ന് കരുതുന്ന മാധ്യമങ്ങളോടാണ് സഹതാപം! സത്യസന്ധത എന്നൊന്ന് തന്റെ നിഘണ്ടുവില്‍ ഇല്ല എന്ന് എത്രയോ തവണ കെ.ടി ജലീല്‍ കേരളത്തിന് തെളിയിച്ചുതന്നിരിക്കുന്നു….
മാര്‍ക്ക് ദാനം, ഭൂമി വിവാദം , കിറ്റ് വിതരണം എന്നിങ്ങനെ എന്തെല്ലാം…. മടിയില്‍ കനമില്ലാത്തവര്‍ ഭയക്കേണ്ടതില്ലെന്ന് ഓരോ വിവാദത്തിനും ജലീല്‍ പറഞ്ഞു…. പക്ഷേ മന്ത്രി കടത്തിക്കൊണ്ടു പോയ പാഴ്ലസലിന് നല്ല കനമുണ്ടായിരുന്നെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു…! ഇന്ത്യന്‍ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ട് രാജ്യത്തെ ഒറ്റുകൊടുക്കുന്ന മഹാന് !
ഇന്ത്യന്‍ പതാകയേന്തിയ കാറില്‍ ഇയാളെ യാത്ര ചെയ്യിക്കാമോയെന്ന് കേരളത്തിലെ പൊതുസമൂഹം ചിന്തിക്കണം…… ഈ കള്ളന് കഞ്ഞിവയ്ക്കുന്ന പിണറായി സഖാവിനെ എന്തു പേരിട്ട് വിളിക്കണം? ഉപ്പു തിന്നുന്ന ജലീലിനുള്ള വെള്ളം ആവോളം കോരി നിറച്ചിട്ടുണ്ട് പിണറായി.. ബന്ധുനിയമന വിവാദത്തില്‍ ജയരാജനോടും ഫോണ്‍ കെണി വിവാദത്തില്‍ ശശീന്ദ്രനോടും രാജിയാവശ്യപ്പെടാന്‍ ഇതേ മുഖ്യമന്ത്രി മടിച്ചില്ല എന്നോര്‍ക്കണം…… ജലീലിന്റെ കാര്യത്തില്‍ മുട്ടിടിക്കുന്നത്, അയാളുടെ മടിയിലെ കനത്തിന്റെ പകുതി പിണറായിയുടെ മടിയിലും ഉള്ളതിനാലാണോ?” എന്നാണ് പോസ്റ്റ്. ”സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല” എന്നാണ് മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കില്‍ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
Post Your Comments