ന്യൂഡൽഹി : ചൈനയ്ക്കും പാകിസ്ഥാനും വൻ തിരിച്ചടി. യു എ ഇ -ഇന്ത്യ- ഇസ്രയേൽ ത്രികക്ഷി സഖ്യം രൂപീകരിക്കാനൊരുങ്ങുന്നു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഏഷ്യ-പസഫിക് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗിലാദ് കോഹനാണ് ഈ വിവരം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. “കൃഷി, സാങ്കേതികവിദ്യ, ജലം ‘ തുടങ്ങിയ മേഖലകളിലെ ത്രിരാഷ്ട്ര സഹകരണത്തെക്കുറിച്ച് തങ്ങൾ ഇന്ത്യൻ സർക്കാരുമായി സംസാരിക്കുന്നുണ്ട്. ഈ സഹകരണം മൂന്ന് രാജ്യങ്ങൾക്കും ഏറെ പ്രയോജനപ്പെടുത്തുകയും ചെയ്യാം – കോഹൻ പറഞ്ഞു.
ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിനായി (എഫ് ടി എ) ശ്രമിക്കുകയാണെന്നും കോഹൻ പറഞ്ഞു. ഏഷ്യ പസഫിക്കിലുള്ള തങ്ങളുടെ പങ്കാളികളെ ഇന്ത്യയിൽ നിക്ഷേപം നടത്താനും ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു.
Post Your Comments