തിരുവനന്തപുരം : സി.പി.എം പ്രവർത്തകയെ ജീവനൊടുക്കിയ നിലയിൽ . ഉദിയൻകുളങ്ങരയിൽ പാറശാല അഴകിക്കോണം സ്വദേശി ആശയെയാണ്(41) സി.പി.എം പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറാണ്. രണ്ടു ദിവസമായി ആശയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയിരുന്നു.
Also read : വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച 108 സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പോലീസ് പൂട്ടിച്ചു
അതേസമയം യുവതി ആത്മഹത്യ ചെയ്ത് സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധമെന്ന് റിപ്പോർട്ട്. സംഭവ സ്ഥലത്ത് എത്തിയ പാറശാല പൊലീസിനെ നാട്ടുകാർ തടഞ്ഞു ആർ ഡി ഒ എത്തിയ ശേഷമേ മൃതദേഹം നീക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ നാട്ടുകാർ.
Post Your Comments