![](/wp-content/uploads/2020/02/facebook.jpg)
ചണ്ഡിഗഢ് : കോവിഡ് വൈറസ് പ്രതിസന്ധിയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച 108 സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്‌തെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. 38 ഫേസ്ബുക്ക് അക്കൗണ്ടുകളും 49 ട്വിറ്റര്‍ അക്കൗണ്ടുകളും 21 യൂട്യൂബ് അക്കൗണ്ടുകളും ഉള്‍പ്പടെയുള്ളവയാണ് ബ്ലോക്ക് ചെയ്തത്. പഞ്ചാബിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഈ വിഷയവുമായി ബന്ധപ്പെട്ട് 121 എഫ് ഐആറുകളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നത്.
ദേശവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തിയ 108 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായും ഇത്തരത്തിലുള്ള മറ്റ് അക്കൗണ്ടുകളെക്കുറിച്ച് തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണെന്നും ഡിജിപി ദിന്‍കര്‍ ഗുപ്ത പറഞ്ഞു. ഫേസ്ബുക്കിലെ 151 അക്കൗണ്ടുകള്‍, 100 ട്വിറ്റര്‍ അക്കൗണ്ടുകള്‍, 4 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും 37 യൂട്യൂബ് അക്കൗണ്ടുകളും ബന്ധപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
അതിർത്തിയിലെ സംഘർഷം അയയുന്നു, കരാറുകൾ പാലിക്കുമെന്ന് ചൈനയുടെ ഉറപ്പ്
കൊവിഡിനെ സംബന്ധിച്ച് സ്ഥിരീകരിക്കാത്ത വാര്‍ത്തകളോ വീഡിയോകളോ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടതായി ഡയറക്ടര്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അര്‍പിത് ശുക്ല പറഞ്ഞു.
Post Your Comments