മോസ്കോ : കിഴക്കന്‍ ലഡാക്കിലെ അതിർത്തിയിൽ നിലനിൽക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താൻ മോസ്കോയിൽ നടന്ന ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ അഞ്ച് ധാരണകൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുരാജ്യത്തെയും വിദേശകാര്യമന്ത്രിമാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. രാജ്യാതിര്‍ത്തിയുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ കരാറുകളും കീഴ്വഴക്കങ്ങളും അംഗീകരിക്കുക, സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കുക, സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നടപടികള്‍ ഒഴിവാക്കുക, അകലംപാലിക്കുക തുടങ്ങിയവയാണ് നടപ്പാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഇരു രാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍മാര്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ ധാരണയായിട്ടുണ്ട്.
മോസ്ക്കോയില്‍ ഷാംഗ്ഹായ് സഹകരണ സംഘം സമ്മേളനത്തിനിടെയാണ് ദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് ക്വിയുമായി ചര്‍ച്ച നടത്തിയത്. രണ്ടു മണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചയിൽ ചൈനയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളില്‍ ഇന്ത്യ കടുത്ത ആശങ്കയറിയിച്ചു. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ മറികടന്നുവെന്ന വാദം തെറ്റാണെന്നും എസ്.ജയ്ശങ്കര് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ക്വിയോട് പറഞ്ഞു. സേനാ പിന്മാറ്റത്തിനുള്ള ധാരണകള്‍ ലംഘിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Post Your Comments