Latest NewsNewsQatar

ഇസ്രായേലിന് ശേഷം ഖത്തറുമായുള്ള പ്രശ്നങ്ങൾ ഏതാനും ആഴ്ചകൾ കൊണ്ട് പരിഹരിക്കപ്പെടാൻ പിന്നണിയിൽ നയതന്ത്രമൊരുങ്ങുന്നു

ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ യു.എ.ഇയും ഇസ്രായേലും തമ്മിൽ സെപ്റ്റംബര്‍ 15ന് വൈറ്റ്ഹൗസില്‍ വച്ചു നിര്‍ണായകമായ കരാർ ഒപ്പുവെക്കാനിരിക്കെ അറബ് രാജ്യങ്ങള്‍ ഖത്തറിനു മേല്‍ 2017 മുതൽ ഏര്‍പ്പെടുത്തിയ ഉപരോധം ആഴ്ച്ചകള്‍ക്കകം അവസാനിച്ചേക്കുമെന്ന് മുതിര്‍ന്ന യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ പശ്ചിമേഷ്യയിലെ ഉന്നത നയതന്ത്രജ്ഞന്‍ ഡേവിഡ് ഷെങ്കര്‍, വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള ബ്രൂക്കിംഗ്സ് ഹോസ്റ്റുചെയ്ത ഒരു വെർച്വൽ ഇവന്റിനോട് ഇക്കാര്യം വ്യക്തമാക്കിയത്.

‘മുഴുവന്‍ നയതന്ത്രത്തിലേക്കും കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ചില മുന്നേറ്റങ്ങള്‍ ഉണ്ട്. ഇത് ആഴ്ചകള്‍ക്കുള്ളില്‍ നടക്കുമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ‘ – ഷെങ്കർ പറഞ്ഞു. പ്രശ്‌നത്തില്‍ ഇപ്പോള്‍ അടിസ്ഥാനപരമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല, ഞങ്ങള്‍ ഇപ്പോള്‍ വാതില്‍ തുറക്കാന്‍ പോകുന്നു, സംഭാഷണങ്ങളില്‍ കുറച്ചുകൂടി വഴക്കം കണ്ടെത്തുന്നു, അതിനാല്‍ ഇരു വശങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെങ്കര്‍ വ്യക്തമാക്കി.

‘ഭീകരതയെ’ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത് എന്നീ അറബ് രാജ്യങ്ങൾ ഖത്തറിനെ ബഹിഷ്‌കരിക്കുകയും നയതന്ത്ര, ഗതാഗത ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button