Latest NewsKeralaNews

റംസിയുടെ മരണത്തിൽ അറസ്റ്റ് വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

കൊല്ലം : കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റ് വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി. എന്നാൽ പ്രതിയുടെ ബന്ധുക്കള്‍ക്കോ മറ്റാരു ബന്ധുവായ സീരിയല്‍ നടിക്കോ ആത്മഹത്യ പ്രേരണയില്‍ ബന്ധമുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, സീരിയല്‍ നടി ലക്ഷ്മി പ്രമോദ് കൊല്ലത്തത്തുനിന്ന് മാറി നില്‍ക്കുന്നതായാണ് വിവരം. ചോദ്യം ചെയ്യുന്നതിന് ഇവരെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൊട്ടിയം, കണ്ണനല്ലൂര്‍ സിഐമാരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്.

ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രി അധികൃതരെ പൊലീസ് ചോദ്യം ചെയ്തു. ആശുപത്രി നടപടി നിയമപരമാണോ എന്ന് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. നടി ലക്ഷ്മി പ്രമോദിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. യുവതിയെ ഗര്‍ഭഛിദ്രത്തിന് കൊച്ചിയില്‍ കൊണ്ടുപോയത് ലക്ഷ്മി പ്രമോദാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button