അത്യാധുനിക മിസൈലുകള്‍ ഘടിപ്പിച്ച് ഇന്ത്യയുടെ റഫാല്‍ പോര്‍ വിമാനങ്ങള്‍ , ചൈനയോടും പാകിസ്ഥാനോടും ഇനി മറുപടി പറയുക റഫാലുകള്‍. റഡാര്‍ നിയന്ത്രിത മിസൈലുകള്‍ ഘടിപ്പിച്ച റഫാലുകള്‍ വ്യോമസേനയുടെ ഭാഗമായി. റഫാല്‍ വിമാനങ്ങളെ സജ്ജമാക്കാനുള്ള ആയുധ ശേഖരവും എത്തിത്തുടങ്ങിയെന്നാണ് അറിയുന്നത്. ഈ കൂട്ടത്തിലാണ് ബിയോണ്ട് വിഷ്വല്‍ റെയ്ഞ്ച് (ബിവിആര്‍), എയര്‍-ടു-എയര്‍ മിസൈലായ മീറ്റിയോര്‍ (Meteor) ഉള്ളത്. ഇതിന് 120 കിലോമീറ്ററിലേറെ അകലെയുള്ള ലക്ഷ്യങ്ങളെ വരെ തകര്‍ക്കാനാകും. ഇത് ചൈന, പാക്ക് ഭീഷണികളെ ലക്ഷ്യമിട്ടുള്ളതാണ്.
റഡാര്‍ നിയന്ത്രിതമായ ഈ മിസൈലിനെ പ്രതിരോധിക്കാനുള്ള ആയുധങ്ങള്‍ ചൈനയുടെയോ, പാക്കിസ്ഥാന്റേയോ കയ്യിലില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്തുന്ന മീറ്റിയോര്‍ ആറ് യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് നിര്‍മിച്ചിരിക്കുന്നത്- ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണിത്.
ഇപ്പോള്‍ വരുന്ന മീറ്റിയോര്‍ മിസൈലിലുള്ളത് വലുപ്പക്കുറവുള്ള ഒരു സൂപ്പര്‍സോണിക് ജെറ്റ് എന്‍ജിനാണ്. ഇതിനെ റാംജെറ്റ് എന്നു വിളിക്കുന്നു. ഇതിന്റെ സവിശേഷത, ലക്ഷ്യത്തിനടുത്തെത്തുമ്പോള്‍ ഏകദേശം പരമാവധി ശേഷിയില്‍ തന്നെ പ്രവര്‍ത്തിക്കും എന്നതാണ്. ദീര്‍ഘദൂരം താണ്ടേണ്ട അവസരത്തില്‍ പോലും ഈ മികവാണ് മീറ്റിയോറിനെ വ്യത്യസ്തമാക്കുന്നത്. ചൈനയുടെ എസ്യു-30, ജെ-11 തുടങ്ങിയ ലക്ഷ്യങ്ങളെപ്പോലും തകര്‍ക്കാന്‍ മീറ്റിയോറിന് സാധിച്ചേക്കുമെന്ന് പറയുന്നു.
ശത്രു പക്ഷത്തിന് രക്ഷപെടാന്‍ ഒരു പഴുതും നല്‍കാത്ത മിസൈലാണിതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
Post Your Comments