കോഴിക്കോട്: ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തിക്കൊടുത്ത രഹസ്യാന്വേഷണ വിഭാഗത്തിലെ പോലീസുകര്‍ക്കെതിരെ നടപടിഇരുവരെയും മലപ്പുറം ക്യാമ്പിലേക്ക് സ്ഥലം മാറ്റി. എളിയര്‍മല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ ഓട്ടോ ഡ്രൈവര്‍ ഷാജിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസിന്റെ നീക്കങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തിക്കൊടുത്തതായാണ് ആരോപണം. കോഴിക്കോട് നഗരത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു എഎസ്‌ഐയ്‌ക്കെതിരെയും സിവില്‍ പോലീസ് ഓഫീസർക്കെതിരെയുമാണ് നടപടി.
Read also: റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയെ സഹായിക്കുമെന്ന് രാജ്നാഥ് സിംഗ്
അതേസമയം ഹസ്യവിവരം കൈമാറുന്നതിന്റെ ശബ്ദരേഖ രഹസ്യാന്വേഷണ വിഭാഗം കണ്ടെടുത്തു. ഇത് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ക്രൈം നമ്പര്‍, കേസിന്റെ വകുപ്പുകള്‍ എന്നീ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Post Your Comments