Latest NewsIndia

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ന്‌ വ്യോമസേനയുടെ ഭാഗമാകും

test

ന്യൂഡല്‍ഹി: ആധുനിക റഫാല്‍ യുദ്ധവിമാനം സെപ്തംബര്‍10ന് ഔദ്യോഗികമായി എയര്‍ഫോഴ്സിന്‍റെ ഭാഗമാവും. അംബാലയിലെ വ്യോമസേന താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി മുഖ്യാതിഥിയാവും. ഇതോടെ റഫാല്‍, ‘സ്വര്‍ണ്ണ അമ്പുകള്‍’ (Golden Arrows) എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യന്‍ വ്യോമസേനയുടെ നമ്പര്‍ 17 സ്ക്വാഡ്രണിന്‍റെ ഭാഗമാവും. ചടങ്ങിനോടനുബന്ധിച്ച്‌ അംബാല എയര്‍ബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അംബാലയിലെ വ്യോമസേനാ താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌, ഫ്രഞ്ച്‌ പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ്‌ പാര്‍ലി, മുതിര്‍ന്ന സൈനികോദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമായി എത്തുന്ന ഫ്രഞ്ച്‌ പ്രതിരോധ മന്ത്രി ഇന്നു വൈകിട്ടുതന്നെ മടങ്ങും. കഴിഞ്ഞ ജൂലൈ 27നാണ് ആദ്യബാച്ചില്‍പെേട്ട അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് അംബാലയിലെത്തിയത്.

58,000 കോടി രൂപ ചെലവിട്ട് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫ്രാന്‍സുമായി കരാറൊപ്പിട്ടിട്ടുള്ളത്. റഫാല്‍ വിമാനം അനാച്ഛാദനം, ജലപീരങ്കി അഭിവാദ്യം, പരമ്ബരാഗത ‘സര്‍വധര്‍മ പൂജ’, റഫാല്‍, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംങ് എയ്റോബാറ്റിക് ടീം’ നടത്തുന്ന പ്രകടനം എന്നിവ ചടങ്ങിന്‍റെ ഭാഗമായി നടക്കും. ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യയുടെയും ഫ്രാന്‍സിന്‍റെയും പ്രതിനിധി സംഘങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയുമുണ്ടാവും.

രണ്ട് സുഖോയ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു​ റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിച്ചത്​. വിദഗ്ധ പൈലറ്റും കമാന്‍ഡിംഗ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍കിരത് സിംഗ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നല്‍കിയത്. റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാക്കുന്നതിന്​ മുന്നോടിയായി 12 പൈലറ്റുമാര്‍ ഫ്രാന്‍സില്‍ നിന്ന്​ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്​.

പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം കൈമാറണമെന്നുള്ള കോണ്‍ഗ്രസിന്റെ നിര്‍ദേശം കേന്ദ്രം ചെവികൊടുക്കുന്നില്ല: വീഡിയോയിലൂടെ വിമർശനവുമായി രാഹുൽ ഗാന്ധി

റഫാല്‍ ജെറ്റുകളിലെ ആദ്യ വിമാനത്തിന് ആര്‍ബി-01 എന്ന നമ്പരാണ് വ്യോമസേന നല്‍കിയിരുന്നത്. വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ ആര്‍.കെ. എസ് ബദൗരിയയുടെ പേരില്‍ നിന്നാണ് ആര്‍, ബി എന്നീ രണ്ടു അക്ഷരങ്ങള്‍ എടുത്തത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്‍റെ ചെയര്‍മാനായിരുന്നു ബദൗരിയ.

ഇത് കണക്കിലെടുത്താണ് ഇങ്ങനെ പേര്​ നല്‍കിയത്. അഞ്ച്‌ വിമാനങ്ങളാകും സ്‌ക്വാഡ്രണ്‍ 17ന്റെ “ഗോള്‍ഡന്‍ ആരോസി”ന്റെ ഭാഗമാകുന്നത്‌. 60,000 കോടി രൂപ ചെലവിട്ട്‌ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ്‌ ഇന്ത്യ കരാറൊപ്പിട്ടിട്ടുള്ളത്‌. ജൂലൈ 27 നാണു ഫ്രാന്‍സില്‍നിന്നു വിമാനങ്ങള്‍ എത്തിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button