
കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി നടന്‍ പ്രകാശ് രാജ്. കോവിഡ് കാലത്തെ പലായനങ്ങളുടെയും ബോളിവുഡ് താരം കങ്കണ റണൗട്ടിന്‍റെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് താരത്തിന്റെ വിമർശനം. ‘അതെ, ഇതാണ് പുതിയ ഇന്ത്യ’ എന്നാണ് ചിത്രത്തിനൊപ്പം പ്രകാശ് രാജ് കുറിച്ചിരിക്കുന്നത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കങ്കണ സഞ്ചരിക്കുന്നതും പാതയോരങ്ങളില്‍ കുടുംബത്തോടൊപ്പം പലായനം ചെയ്യുന്ന സാധാരണക്കാരുടെയും ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. മഹാരാഷ്ട്രയിലെ ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാറുമായി തുറന്ന ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച കങ്കണക്ക് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments