തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗികള്‍ കൂടുന്നതോടെ വെന്റിലേറ്ററുകള്‍ക്കും ക്ഷാമം വരും. ഇപ്പോള്‍ തന്നെ വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമുണ്ട്. പ്രായമുള്ളയാളുകളിലേക്കു രോഗം പടര്‍ന്നാല്‍ വെന്റിലേറ്റര്‍ തികയാതെ വരും. ഏത്ര രോഗികള്‍ വന്നാലും ആരും റോഡില്‍ കിടക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.
Read also: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു
ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ഉടനെ ആശുപത്രിയിലെത്തിക്കണം. കോളനികളില്‍ രോഗം പടരാന്‍ അനുവദിക്കരുത്. ഇക്കാര്യത്തില്‍ എംഎല്‍എമാര്‍ ജാഗ്രതയോടെ ഇടപെടണം. യോജിച്ച പ്രവര്‍ത്തനം കൊണ്ടാണു സംസ്ഥാനത്ത് കോവിഡ് മരണങ്ങള് അധികമാകുന്നത് തടയാന്‍ സാധിച്ചതെന്നും ആരോഗ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments