പത്തനംതിട്ട/കാസർഗോഡ് : സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ടയില്‍ രണ്ടു പേരും, കാസർഗോഡ് ജില്ലയിൽ ഒരാളുമാണ് മരിച്ചത്.
അടൂര്‍ സ്വദേശി രഞ്ജിത് ലാല്‍(29) പ്രമേഹ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലാണ് മരിച്ചത്. . ജില്ലയില്‍ ആദ്യമായാണ് ഒരു യുവാവ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. പന്തളം സ്വദേശി റജീനയാണ് മരിച്ച രണ്ടാമത്തെയാൾ. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സമ്ബര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.
നായന്മാര്‍ മൂല സ്വദേശിനി മറിയുമ്മയാണ്(68) കാസർഗോഡ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Post Your Comments