മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന് ഷുഹൈബിനും താഹ ഫസലിനും ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കുട്ടികള്‍ക്കെതിരെയുള്ള തെളിവുകള്‍ക്കായി അങ്ങയുടെ പോലീസ് കിണഞ്ഞു പരിശ്രമിക്കേണ്ടെന്ന് പറഞ്ഞു ആ രണ്ടു കുട്ടികളെയും കോടതിയില്‍ നിന്നും വിടുവിച്ചു കൊണ്ടുവന്ന അങ്ങേയ്ക്ക് കാപ്സ്യൂള്‍ രൂപത്തില്‍ ഒരു നമസ്കാരം കൂടി എന്നാണ് ജോയ് മാത്യുവിന്റെ പരിഹാസം.
Read also: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കും: മുന്നറിയിപ്പ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മഹാമനസ്കതേ നമിക്കുന്നു നിന്നെ ഞാൻ !
———————————-
സ്വന്തം പാർട്ടിയിലെ വഴിതെറ്റിപ്പോയ രണ്ടു കുട്ടികളുടെ നേർക്ക് , അവരുടെ മാതാപിതാക്കളുടെ സങ്കടം കേട്ടും
കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചും സർവ്വോപരി പ്രതിപക്ഷ നേതാവിന്റെയും മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവിന്റെയും ഇടപെടലുകൾ കണക്കിലെടുത്തും അങ്ങ് കാണിച്ച വിപ്ലവകരമായ കാരുണ്യ പ്രവൃത്തിക്ക് മുൻപിൽ എന്റെ കൂപ്പുകൈ .കുട്ടികൾക്കെതിരെയുള്ള തെളിവുകൾക്കായി അങ്ങയുടെ പോലീസ് കിണഞ്ഞു പരിശ്രമിക്കേണ്ടെന്ന് പറഞ്ഞു ആ രണ്ടു കുട്ടികളെയും കോടതിയിൽ നിന്നും വിടുവിച്ചു കൊണ്ടുവന്ന അങ്ങേയ്ക്ക് കാപ്സ്യൂൾ രൂപത്തിൽ ഒരു നമസ്കാരം കൂടി .
Post Your Comments