മോസ്‌കോ: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. രണ്ടെരമണിക്കൂറിലേറെയാണ് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. റഷ്യയില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
45 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി തിങ്കളാഴ്ച പാങ്കോംഗ് തടാകത്തിന് സമീപമുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയത്. വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ഈ കൂടിക്കാഴ്ച അവസാനത്തെ അവസരമാണെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ കീഴിലുളള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പരാജയപ്പെട്ടാല്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ സാധ്യതയില്ലെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ ഗണ്യമായി സൈനികശക്തി കൂട്ടിയിരിക്കുകയാണ് ഇന്ത്യ.
Post Your Comments