മോസ്‌കോ: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ച ആരംഭിച്ചു. ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച മോസ്‌കോയില്‍ ആരംഭിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമൊപ്പം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ചര്‍ച്ചയ്ക്കുണ്ട്. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിനിടയിലാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. നിയന്ത്രണ രേഖയില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍മാറണമെന്ന കാര്യത്തില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുകയാണ്. ലഡാക്കില്‍ രണ്ട് രാജ്യങ്ങളുടെയും സൈന്യങ്ങള്‍ സംഘര്‍ഷം തുടരുന്നത് നല്ലതല്ലെന്നും ഇന്ത്യ പറയുന്നു.
ഇതിനിടെ ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ് സമാധാനം പുനസ്ഥാപിക്കാനുള്ള അവസാന ശ്രമമാണ് ഈ കൂടിക്കാഴ്ച്ചയെന്ന് പറഞ്ഞു. ഈ കൂടിക്കാഴ്ച്ചയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ പ്രസ്നങ്ങള്‍ മേഖലയില്‍ ഉണ്ടാവും. അത് നേരത്തെയുള്ള ഉടമ്പടിയില്‍ നിന്ന് ഇരുരാജ്യങ്ങളെയും പിന്നോട്ടടിക്കുമെന്ന് ഗ്ലോബല്‍ ടൈംസ് പറഞ്ഞു. അതേസമയം നിയന്ത്രണ രേഖയില്‍ 50000 ട്രൂപ്പുകളെയാണ് ചൈന അണിനിരത്തിയത്. 150 യുദ്ധവിമാനങ്ങളും സജ്ജമാണ്. ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റ് ഫോഴ്സുകളും ഒപ്പമുണ്ട്.
Post Your Comments