Latest NewsNewsInternational

കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും ചെവികള്‍ അറുത്തെടുത്തും ക്രൂരകൃത്യം : സാത്താന്‍ സേവയ്ക്കാണെന്ന് സംശയം

 

പാരീസ് : കണ്ണുകള്‍ ചൂഴ്ന്നെടുത്തും ചെവികള്‍ അറുത്തെടുത്തും ക്രൂരകൃത്യം : സാത്താന്‍ സേവയ്ക്കാണെന്ന് സംശയം. ഫ്രാന്‍സിലാണ് സംഭവം. ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് മിണ്ടാപ്രാണികളായ കുതിരകള്‍ അതിക്രൂരമായി കൊല്ലപ്പെടുന്നു. കത്തി പോലുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നേരിട്ടാണ് കുതിരകള്‍ ചത്തിരിക്കുന്നത്. കൂടാതെ ചത്ത കുതിരകളുടെ കണ്ണ് ചൂഴ്‌ന്നെടുക്കുകയും ചെവിയും മറ്റ് അവയവങ്ങളുമൊക്കെ മുറിച്ചു മാറ്റിയ നിലയിലുമാണ്. ചിലതിന്റെ രക്തം മുഴുവന്‍ ഊറ്റിയെടുത്ത നിലയിലുമാണ്. ചില കുതിരകളെ ജീവനോടെ കണ്ടെത്തിയെങ്കിലും അവയവങ്ങള്‍ ഛേദിച്ച നിലയിലാണുള്ളത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഫ്രഞ്ച് ഡിറ്റക്ടീവുകളും ജനങ്ങളും.

read also : ബിനിഷ് കോടിയേരിയ്ക്ക് ക്ലീന്‍ ചീറ്റില്ല … എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ അടിതെറ്റി ബിനീഷ് കോടിയേരി … മയക്കുമരുന്ന് – സ്വര്‍ണക്കടത്ത് കേസുകള്‍ വിരല്‍ ചൂണ്ടുന്നത് ഉന്നതനിലേയ്ക്ക്

ഈ ക്രൂരകൃത്യത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താനായി കുതിരകളെ വളര്‍ത്തുന്നവര്‍ നൈറ്റ് വിഷന്‍ ക്യാമറകള്‍ വീടുകളില്‍ സ്ഥാപിച്ചിരിക്കുകയാണ്. പൊലീസാകട്ടെ രാത്രിയും പകലും ഡോഗ് സ്‌ക്വാഡ്, ഹെലികോപ്ടര്‍, ഡ്രോണ്‍ തുടങ്ങിയ സംവിധാനങ്ങളും നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുതിരകള്‍ അതിദാരുണമായി കൊല്ലപ്പെട്ടതോ, അവയവങ്ങള്‍ ഛേദിക്കപ്പെട്ടതോ ആയ 153 കേസുകളാണ് നിലവില്‍ ഫ്രാന്‍സിലുള്ളത്.

ഫെബ്രുവരിയിലാണ് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ കുറേ ആഴ്ചകളായി കൊല്ലപ്പെടുന്ന കുതിരകളുടെ എണ്ണം കൂടിവന്നതോടെയാണ് സംഭവത്തെ ഫ്രഞ്ച് ഭരണകൂടം അതീവ ഗൗരവപരമായി പരിഗണിച്ച് അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടത്. ഫ്രാന്‍സിലെ ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രം കേന്ദ്രീകരിച്ചല്ല കുതിരകള്‍ക്ക് നേരെ പൈശാചികമായ ഈ ആക്രമണങ്ങള്‍ നടന്നിരിക്കുന്നത്. ജൂറാ പര്‍വതനിരകള്‍ മുതല്‍ അറ്റ്ലാന്റിക് തീരപ്രദേശങ്ങള്‍ വരെയുള്ള രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്കന്‍ പ്രദേശങ്ങളിലെല്ലാം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആരാണ് ആക്രമങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും ഒരു വലിയ സംഘത്തിന്റെ നേതൃത്വത്തിലാണ് കുതിരകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടക്കുന്നതെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button