ന്യൂ ഡല്‍ഹി: ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്. അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത അതേപടി തുടരുമ്പോഴാണ് നിർണായക ചർച്ച വൈകിട്ട് ആറിന് നടക്കുന്നത്. മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് കൂടിക്കാഴ്ച. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യിയും ഇന്നലെ റഷ്യ നൽകിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു.
കൂടിക്കാഴ്ചയില്‍ ചൈനയുടെ അതിർത്തി ലംഘനങ്ങൾ മാത്രം ചർച്ചാ വിഷയമാകുമെന്നാണ് സൂചന. ജനുവരി മുതല്‍ ഘട്ടം ഘട്ടമായി നടത്തിയ കമാന്റര്‍തല ചര്‍ച്ചകളുടെ തുടര്‍ ചര്‍ച്ചകളെല്ലാം നടത്തിയത് വിദേശകാര്യമന്ത്രാലയമായിരുന്നു. എന്നാല്‍ പലതവണ ചൈനീസ് സൈന്യം അനധികൃതമായി അതിര്‍ത്തികടക്കാന്‍ ശ്രമിച്ചതിനൊന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം തൃപ്തികരമായ മറുപടി നല്‍കിയിരുന്നില്ല.
അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്നുവെന്നാണ് ഇപ്പോഴും ലഭിക്കുന്ന റിപ്പോർട്ടുകൾ. ചുഷൂലിൽ ആറായിരത്തിൽപ്പരം സൈനികരെ ചൈന അധികമായി വിന്യസിച്ചു. ഫിംഗർ ഫോറിൽ ഇന്ത്യ- ചൈന സേനകൾ മീറ്ററുകൾ മാത്രം വ്യത്യാസത്തിൽ നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.
Post Your Comments