ബെയ്ജിംഗ്: ഇന്ത്യ-ചൈന സംഘർഷം തുടരുന്നതിനിടയിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. ഇന്ത്യയുമായി ഒരു അതിർത്തി യുദ്ധത്തിന് നിലവിൽ ചൈന ആഗ്രഹിക്കുന്നില്ല, എന്നാൽ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎൽഎ)യെ നേരിടാനാണ് ഇന്ത്യൻ സൈന്യത്തിന്റെ ശ്രമമെങ്കിൽ യുദ്ധമൊഴിവാക്കാൻ ഒരു വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് ചൈനീസ് ഭരണകൂടത്തിന്റെ അധീനതയിലുള്ള ഗ്ലോബൽ ടൈംസ് എഡിറ്റോറിയൽ വ്യക്തമാക്കി.
അതേസമയം, പാംഗോങ് തടാകത്തിന് സമീപം സൈന്യം വെടിയുതിർത്തതായുള്ള ചൈനീസ് ആരോപണം നിഷേധിച്ച് ഇന്ത്യ രംഗത്തെത്തി. ഇന്ത്യയുടെ ഭാഗത്തുനിന്ന് അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നും ചൈനയാണ് കടന്നുകയറാന്‍ ശ്രമിച്ചതെന്നും സേനാവൃത്തങ്ങള്‍ വ്യക്തമാക്കി.എന്നാല്‍ ഇക്കാര്യത്തില്‍ സൈന്യം ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയിട്ടില്ല.
Post Your Comments