COVID 19Latest NewsUAENews

യുഎഇയിൽ ഒരു കോവിഡ് രോഗിയിൽ നിന്നും രോഗം പടർന്നത് 45 പേർക്ക്: ഒരാൾ മരിച്ചു: രോഗി മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് അധികൃതർ

അബുദാബി: യുഎഇയിൽ ഒരു കോവിഡ് രോഗിയിൽ നിന്ന് 45 പേർക്ക് രോഗം ബാധിച്ചു. ഒരാള്‍ മരിക്കുകയും ചെയ്തു. രോഗി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതും ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പുകൾ അനുസരിക്കാതിരുന്നതുമാണ് ഇത്രയും പേരിലേക്ക് രോഗം പടരാൻ കാരണമായത്. ഇയാളുടെ ഭാര്യയും അടുത്ത ബന്ധുക്കളും ഉൾപ്പെടെ മൂന്ന് കുടുംബങ്ങളിൽ നിന്നുള്ളവർക്കാണ് രോഗം ബാധിച്ചത്. കോവിഡിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഈ വ്യക്തിയോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു തയാറാകാതെ ആളുകളുമായി അടുത്ത് ഇടപഴകുകയും ബന്ധുക്കളുമായി കൂടിച്ചേരലുകൾ നടത്തുകയുമായിരുന്നു.

Read also: സമാധാനത്തിനുള്ള നോബേൽ പുരസ്കാരത്തിന് ഡൊണാൾഡ് ട്രംപിന്റെ പേരും

90 വയസ്സുള്ള ഇവരുടെ ബന്ധുവാണ് കോവിഡ് ബാധിച്ചത് മരിച്ചത്. ഇവർ ലുക്കീമിയ, ഉയർന്ന രക്തസമ്മദർദം, ഹൃദയസംബന്ധമായ അസുഖം എന്നിവയുള്ള ആളായിരുന്നു. അതിനാൽ തന്നെ പ്രതിരോധ ശക്തി വളരെ കുറവും. കോവിഡ് ബാധിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് യുഎഇ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമീദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button