പ്രശസ്ത ഗായിക അഭയ ഹിരണിമയി പങ്കുവച്ച ചിത്രം കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. തന്റെ അമ്മാവനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയ നടൻ കൊച്ചു പ്രേമനെന്ന കെഎസ് പ്രംകുമാറിനൊപ്പമുള്ള ചിത്രങ്ങളാണ് താരം പുറത്ത് വിട്ടിരിക്കുന്നത്.
https://www.instagram.com/p/CE7JtziJvbS/
അഭയ ഹിരൺമയിയുടെ അമ്മാവനായിരുന്നോ? അത് തങ്ങൾക്ക് പുതിയ അറിവാണെന്നായിരുന്നു ആരാധകരുടെ രസകരമായ കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നത്.
https://www.instagram.com/p/CEuEoefpaf4/
https://www.instagram.com/p/CEhCxErpJ1m/
വർഷങ്ങൾക്ക് മുൻപ് “ഞാന്‍ ഋതുമതി ആയപ്പോള്‍ ആദ്യമായിട്ട് സ്വര്‍ണക്കമ്മല്‍ കൊണ്ട് തന്നു. പിന്നെ പത്താം ക്ലാസ് ജയിച്ചപ്പോള്‍ വീണ്ടും കമ്മല്‍. കോളേജ് കേറിയപ്പോള്‍ ആദ്യമായിട്ട് മാമന് തന്ന മൊബൈല്‍ ഫോണ്‍. പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റും ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും.. ഞങ്ങള്‍ പെണ്‍കുട്ടികള്‍ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും.. ഞങ്ങടെ “ഗിഫ്റ്റ് ബോക്സ് ” ആണ് മാമന്,” എന്നാണ് അഭയ ഹിരൺമയി കുറിച്ചിരിക്കുന്നത്. താരത്തിന്റെ സമീപത്തായി സംഗീത സംവിധായകനും അഭയയുടെ ജീവിത പങ്കാളിയായ ഗോപീ സുന്ദറുമുണ്ട്. ഇതൊരു പുതിയ അറിവാണെന്നും അമ്പരപ്പ് ഉണ്ടാക്കിയെന്നുമാണ് പലരും കമന്റ് ചെയ്യുന്നത്.
https://www.instagram.com/p/CEg6NqTJklB/
മികച്ച ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് കൊച്ചുപ്രേമൻ.
Post Your Comments