കാബൂൾ : റോഡരികിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ പ്രഥമ വൈസ് പ്രസിഡന്റ് അമ്രുള്ള സാലെ യുടെ വാഹന വ്യൂഹത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അംഗരക്ഷകരിൽ ചിലരുൾപ്പെടെ 20 പേർക്ക് പരിക്കേറ്റു.
അഫ്ഗാനിസ്ഥാന്റെ ശത്രു വീണ്ടും സലേയെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ അവരുടെ ലക്ഷ്യത്തിൽ പരാജയപ്പെട്ടുവെന്നും ആക്രമണത്തിൽ പരിക്കേൽക്കാതെ വൈസ് പ്രസിഡന്റ് രക്ഷപ്പെട്ടുവെന്നും , ”സാലെയുടെ ഓഫീസ് വക്താവ് റസ്വാൻ മുറാദ് ഫേസ്ബുക്കിലൂടെ അറിയിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.
Also read : ഖാലിസ്താന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും; നീക്കങ്ങൾ ആരംഭിച്ച് എന്‍.ഐ.എ
മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരുന്ന സാലെ നിരവധി കൊലപാതക ശ്രമങ്ങളിൽ നിന്നാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ഓഫീസിലുണ്ടായ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു
Post Your Comments