Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ബോളിവുഡിന് ശനിദശ : ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തി ബോളിവുഡിലെ 25 സെലിബ്രിറ്റികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി : നടന്‍ സുശാന്ത് സിങിന്റെ മരണത്തില്‍ വലിയ ട്വിസ്റ്റ്

മുംബൈ : ബോളിവുഡിന് ശനിദശ, ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തി ബോളിവുഡിലെ 25 സെലിബ്രിറ്റികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി . നടന്‍ സുശാന്ത് സിങിന്റെ മരണത്തില്‍ വലിയ ട്വിസ്റ്റ് . സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തി നടത്തിയിരിക്കുന്നത് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍. ബോളിവുഡിലെ പ്രമുഖരുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തിയതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ പേരാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also : കങ്കണയെ വിടാതെ ഉദ്ധവ് സർക്കാർ, ഇത്തവണ കേസ് മുൻ കാമുകന്റെ മയക്ക് മരുന്ന് ആരോപണത്തിൽ

റിയയും സഹോദരന്‍ ഷോവിക്കും വെളിപ്പെടുത്തിയ ‘ബോളിവുഡിലെ ഉന്നത സെലിബ്രിറ്റികളെ’ എന്‍സിബി ഉടന്‍തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം. ഇവരുടെ പട്ടിക തയാറാക്കുകയാണ്. കാര്‍ട്ടല്‍ എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലാണ് പട്ടികയിലുള്ള 25 സെലിബ്രിറ്റികളെ വിഭാഗിക്കുന്നത്. എന്‍സിബിയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

മറ്റൊരു ലഹരിമരുന്ന് ഇടപാടുകാരനില്‍നിന്നു ലഭിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചതില്‍നിന്ന് റിയയുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. നേരത്തെയും ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചിരുന്നു. 2018ല്‍ അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത കേദാര്‍നാഥ് എന്ന സുശാന്തിന്റെ ചിത്രത്തിന്റെ സെറ്റില്‍ വച്ചും ലഹരിമരുന്ന് കഴിച്ചിട്ടുണ്ടെന്ന് റിയ പറഞ്ഞതായും ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഹരിമരുന്നായ മരിജുവാന ഉപയോഗിച്ചിട്ടുണ്ടെന്നും റിയ കുറ്റസമ്മതം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button