ന്യൂഡൽഹി: കിഴക്കന്‍ ലഡാക്കില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ സംബന്ധിച്ച സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുകയാണ് . കഴിഞ്ഞ ദിവസം രാത്രി കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെയാണ് അഭ്യൂഹങ്ങള്‍. ചൈന കയ്യേറിയിരുന്ന ഷെന്‍ പോ കുന്ന് ഇന്ത്യ തിരിച്ചു പിടിച്ചുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
പാങ്കോംഗ് തടാകത്തിന്റെ തെക്കന്‍ തീരത്തുള്ള ഷാന്‍പോ കുന്ന് ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തുവെന്ന് പിഎല്‍എ കമാന്‍ഡ് സ്‌പോക്‌സ് മേന്‍ സ്ഥിരീകരിച്ചുവെന്നാണ് പ്രൊഡക്‌ട് ഇന്ത്യ മൈ ഡ്യൂട്ടി തുടങ്ങിയ ഫേസ്ബുക്ക് പേജുകള്‍ അവകാശപ്പെടുന്നത്. എന്നാൽ എന്താണ് ലഡാക്കില്‍ സംഭവിക്കുന്നതെന്ന ആശക്കുഴപ്പം സജീവം. ചൈനീസ് പട്ടാളത്തിന്റെ പ്രകോപനത്തിന് ഇന്ത്യന്‍ സേന തിരിച്ചടി നല്‍കിയെന്ന വാര്‍ത്തയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
തിങ്കളാഴ്ച രാത്രി ഇരുസൈന്യവും പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, വെടിവെപ്പിന് കാരണം ഇന്ത്യന്‍ സേന പാന്‍ഗോങ് തടാകത്തിന് സമീപം നിയന്ത്രണ രേഖ മുറിച്ചുകടന്നതാണെന്ന് ചൈനീസ് അധികൃതര്‍ ആരോപിക്കുന്നത്. അതേസമയം, ചൈന കടന്നു കയറിയ ഇന്ത്യന്‍ മേഖലയില്‍ നിന്നും അവരുടെ സൈനികരെ തുരത്തുകയാണ് ഇന്ത്യ ചെയ്തത് എന്നാണ് ചൈനീസ് സേനാവൃത്തങ്ങള്‍ തന്നെ പുറത്തുവിടുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
ഷെന്‍പാവോ കുന്ന് ഇന്ത്യന്‍ സേന പിടിച്ചടക്കിയെന്ന വിധത്തിലാണ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തയും. പല ഉയര്‍ന്ന പ്രദേശങ്ങളും ഇന്ത്യ കൈപ്പിടിയിലാക്കിയെന്നും ചൈനീസ് മാധ്യമങ്ങള്‍ സമ്മതിക്കുന്നുണ്ട്. ഇത് ശരിവെക്കുന്ന തരത്തിലാണ് തിങ്കളാഴ്ച പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്തുള്ള ഷെന്‍പാനോ പര്‍വ്വതത്തില്‍ ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചതായാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പടിഞ്ഞാറന്‍ മേഖലാ കമാന്‍ഡിന്റെ വക്താവ് കേണല്‍ ഷാങ് ഷൂയി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഇന്ത്യ പ്രകോപനപരമായി വെടിയുതിര്‍ത്തെന്ന് ചൈന ആരോപിച്ചു.അതേസമയം ചൈനയുടെ പ്രസ്താവന ഇന്ത്യ നിഷേധിച്ചു. ഇന്ത്യ വെടിവയ്പ് നടത്തിയിട്ടില്ലെന്നും, ഉടന്‍ പ്രസ്താവന പുറത്തിറക്കുമെന്നും സേനാവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാല്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യചൈന അതിര്‍ത്തിയില്‍ വെടിശബ്ദം മുഴങ്ങുന്നത്. കഴിഞ്ഞ ആഴ്ചയില്‍ അതിര്‍ത്തിയിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഇന്ത്യ കയ്യടക്കിയിരുന്നു.ചൈനീസ് സൈനിക ക്യാമ്പുകള്‍ക്ക് കനത്ത ഭീഷണിയുയര്‍ത്തുന്ന നിലയില്‍ ഇന്ത്യയുടെ സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സിന്റെ രഹസ്യ ഓപ്പറേഷന്‍ മുഖേനയായിരുന്നു ഈ നീക്കം.
Post Your Comments