Latest NewsIndiaNewsCrime

പബ്ജി കളിക്കരുതെന്ന് പിതാവ് പറഞ്ഞതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ചെന്നൈ : രാജ്യത്ത് നിരോധിച്ച ഓണ്‍ലൈന്‍ ഗെയിം ആയ പബ്ജി കളിച്ചതിന് പിതാവ് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ വനിയമ്പാടി സ്വദേശിയായ 12 ക്ലാസുകാരന്‍ ശ്രീനിവാസനാണ് തൂങ്ങി മരിച്ചത്.

കോവിഡിനെ തുടർന്ന് രാജ്യം ലോക്ക്ഡൗണിലായതോടെയാണ് ശ്രീനിവാസന്‍ കൂടുതല്‍ സമയം പബ്ജി കളിക്കാന്‍ ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെയാണ് മകനോട് പിതാവ് പെരുമാള്‍ പബ്ജി കളിക്കരുതെന്ന് ആവശ്യപ്പെട്ടത്. പബ്ജി കളി നിര്‍ത്തിയില്ലെങ്കില്‍ ഫോണ്‍ എടുത്തുമാറ്റുമെന്നും പെരുമാള്‍ പറഞ്ഞു.

ഇതോടെ മനംനൊന്ത് ശ്രീനിവാസ് തൂങ്ങി മരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button