ദുബായ്: കൊവിഡ് കാലത്ത് വിമാന യാത്രകള്‍ നിലച്ചതോടെ യാത്രക്കാര്‍ക്ക് ഇതുവരെ 5 ബില്യൺ ദിര്‍ഹം തിരികെ നല്‍കിയതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.കഴിഞ്ഞ നാല് മാസത്തെ കണക്കാണിത്. ടിക്കറ്റ് റദ്ദാക്കി പണം തിരികെ ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ നല്‍കിയ അപേക്ഷയിൽ തൊണ്ണൂറ് ശതമാനത്തോളം പൂർത്തിയതായി അധികൃതര്‍ അറിയിച്ചു.
ജൂൺ അവസാനം വരെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന എല്ലാ അഭ്യർത്ഥനകളും ഇതിൽ ഉൾപ്പെടുന്നു.ഉപഭോക്താക്കള്‍ക്ക് എത്രയും വേഗം അവരുടെ പണം തിരികെ നല്‍കാന്‍ ഊര്‍ജിത നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എയർലൈൻസ് വ്യക്തമാക്കി.ട്രാവൽ ഏജന്റുമാർ വഴി ഫ്ലൈറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് സുഗമമാക്കുന്നതിന് എമിറേറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയതായി അറിയിച്ചു.
Post Your Comments