ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് അതിവേഗം പടർന്നുപിടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1133 പേര്‍ കോവിഡ് ബാധിതരായി മരിച്ചു. ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 72,775 ആയി. 75,809 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് . മൊത്തം കോവിഡ് കേസുകള്‍ ഇതോടെ 42,80,423 ആയി. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച 42,80,423 കേസുകളില്‍ 8,83,697 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അമേരിക്കയാണ് ഇപ്പോഴും ഒന്നാമത്. എന്നാൽ ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള്‍ രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്.
യുഎസ്സിൽ 25,325 പുതിയ കോവിഡ് കേസുകള്‍ കഴിഞ്ഞ ദിസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 75000ത്തിലധികം കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ 1000ത്തിലധികം മരണം പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണവുമുണ്ടായിരുന്ന യുഎസ്സിലും ബ്രസീലീലിലും 500 ത്താഴെ മാത്രമാണത്. യുഎസ്സില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 286 പേരാണ്. ബ്രസീലില്‍ 315 പേരും
Post Your Comments