കാക്കനാട്: ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി ബിലാൽ അലി(23) ആണ് പിടിയിലായത്.
കാക്കനാട് തുതിയൂർ സെന്റ് സെബാസ്റ്റ്യൻ കപ്പേളയുടെ സമീപത്തുനിന്നുമാണ് യുവാവിനെ എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 512 മില്ലി ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. തുടർന്ന്, പ്രതി താമസിച്ചിരുന്ന വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ സിറിഞ്ചുകളും ഹെറോയിൻ കൊണ്ടുവരുന്ന ബോട്ടിലുകളും കണ്ടെത്തിയിട്ടുണ്ട്.
Read Also : ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുളള നടപടികൾ ഊർജ്ജിതം, പിഴ ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയത് കോടികൾ
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments