COVID 19Latest NewsNewsInternational

റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഈയാഴ്ചതന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്ന് സൂചന

മോസ്‌കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഈയാഴ്ചതന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് റിപ്പോർട്ട്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്നാണ് സൂചനയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ക്കകം വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള അനുമതി ലഭിക്കുമെന്നും തൊട്ടുപിന്നാലെതന്നെ അത് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സസിലെ അസോഷ്യേറ്റ് മെംബര്‍ ഡെന്നിസ് ലൊഗുനോവ് അറിയിച്ചു.

Read also: വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചു: പതിനേഴുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ജൂണ്‍ – ജൂലായ് മാസങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 76 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇവരില്‍ എല്ലാവരുടെയും ശരീരത്തില്‍ കോവിഡിനെതിരായ ആന്റീബോഡികള്‍ ഉണ്ടായെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button