കൊല്ലം: വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരന്‍ ആറ്റിൽ ചാടി. ഇത് കണ്ട് കരയിലുണ്ടായിരുന്നവര്‍ ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നീന്തല്‍ അറിയാവുന്നതിനാല്‍ ഇയാള്‍ നീന്തി കരയ്ക്ക് കയറുകയായിരുന്നു. ചാത്തന്നൂരിന് സമീപം ഇത്തിക്കരയാറ്റിലാണ് സംഭവം. പതിനേഴുകാരന്‍ തനിക്ക് കല്യാണം കഴിക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. വീട്ടുകാര്‍ ഈ ആവശ്യം നിരസിച്ചതോടെ നിരാശനായ ബാലന്‍ ബസില്‍ കയറി ഇത്തിക്കരയില്‍ എത്തി ആറ്റില്‍ ചാടുകയായിരുന്നു. കരയ്‌ക്കെത്തിയ ബാലനെ ഒടുവിൽ പോലീസ് എത്തി മാതാപിതാക്കളെ വിളിച്ചുവരുത്തി ഒപ്പം വിട്ടു.
Post Your Comments