ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പരസ്യപ്രസ്താവനയുമായി പാകിസ്ഥാൻ. പാകിസ്താന് പ്രതിരോധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യയുടെ പേര് എടുത്തു പറയാതെ വിമർശനവുമായി പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയാണ് രംഗത്തെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഈ യുദ്ധത്തില്‍ തങ്ങള്‍ രാജ്യത്തിന്റെ സഹകരണത്തോടെ വിജയിക്കുക തന്നെ ചെയ്യും. ഒരു യുദ്ധം ഉണ്ടായാല്‍ പ്രകോപനം സൃഷ്ടിക്കുന്ന രാജ്യത്തിന് തക്കതായ മറുപടി നല്‍കും. സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് പാകിസ്താന് എന്ന സന്ദേശം തനിക്ക് ലോകത്തിന് നല്‍കണമെന്ന് ഖമര്‍ ജാവേദ് ബജ്വ പറയുകയുണ്ടായി.
Read also: ആയുധശേഖരത്തില്‍ സിപിഎം പൊലീസിനേക്കാള്‍ മുന്നിലാണെന്ന് മുല്ലപ്പള്ളി
രാജ്യത്തിന്റെയും സൈന്യത്തിന്റെയും പേരിന് കളങ്കം വരുത്തുന്ന വെല്ലുവിളികളെ തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ വെല്ലുവിളികളോടാണ് അഞ്ചാം തലമുറയുദ്ധമായി കണ്ട് തങ്ങള്‍ പോരാടുന്നത്. രാജ്യത്തെയും സൈന്യത്തെയും അധിക്ഷേപിക്കുകയാണ് ഇത്തരം വെല്ലുവിളികളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഖമര്‍ ജാവേദ് വ്യക്തമാക്കി.
Post Your Comments