കടപ്പുറത്ത് കളിച്ചുകൊണ്ടിരിക്കേ ഉപേക്ഷിക്കപ്പെട്ട സിറിഞ്ച് കയ്യില്‍ കുത്തിയ ഒമ്പത് വയസ്സുകാരന് എച്ച്ഐവി പരിശോധന. ഇംഗ്ലണ്ടിലെ ബോണ്‍മൗത്തിലെ ബോസ്കോംബ് ബീച്ചില്‍ വെച്ചാണ് സംഭവം. ബീച്ചിലെ സ്ഥിര സന്ദര്‍ശകരായിരുന്നു ബോണ്‍മോത്തില്‍ തന്നെ താമസിക്കുന്ന കുട്ടിയുടെ കുടുംബം. മൂന്ന് കുട്ടികളുമായാണ് അച്ഛനും അമ്മയും ബീച്ചില്‍ എത്തിയത്. കുട്ടി കളിക്കുന്നതിനിടയില്‍ മണ്ണില്‍ നിന്നും സിറിഞ്ച് കയ്യില്‍ കുത്തുകയായിരുന്നു.
കുട്ടി സിറിഞ്ചുമായി നില്‍ക്കുന്നത് കണ്ട് ബീച്ചിലെ ലൈഫ് ഗാര്‍ഡ്സ് ഉടന്‍ എത്തിയിരുന്നു. ലൈഫ് ഗാര്ഡ്സാണ് സിറിഞ്ച് പുറത്തെടുത്തത്. രക്ഷിതാക്കളോട് കുട്ടിയെ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് കുട്ടിയുമായി നേരെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തുകയായിരുന്നു. പരിശോധനാ ഫലം പുറത്തു വന്നിട്ടില്ല.
Post Your Comments