Latest NewsNewsIndia

കുട്ടികള്‍ വിഷയങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജ്ഞാനം ആര്‍ജിക്കണം: പുതിയ വിദ്യാഭ്യാസനയത്തെക്കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് വിദ്യാഭ്യാസ നയം വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്നും വിഷയങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ കുട്ടികള്‍ ജ്ഞാനം ആര്‍ജിക്കുന്നതിനാണ് പുതിയ വിദ്യാഭ്യാസ നയം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും അടക്കം എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ വിദ്യാഭ്യാസ നയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നാമമാത്രമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതില്‍ ഏറ്റവുമധികം പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also:ബ്രസീലിനെ മറികടന്ന് ഇന്ത്യ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമത്

പുതിയ വിദ്യാഭ്യാസ നയത്തില്‍ വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്‌ക്കുന്നതിനുള്ള നടപടികളാണ് ആദ്യം സ്വീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ അഭിനിവേശം, പ്രായോഗികത, പ്രകടനം എന്നിവയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പാഠ്യപദ്ധതിയെക്കാള്‍ വിമര്‍ശനാത്മക ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയം. ഇന്ത്യയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ക്യാമ്പസുകള്‍ തുറക്കാനും മികച്ച സാമ്പത്തിക വിദ‌ഗ്‌ദ്ധരെ വാര്‍ത്തെടുക്കാനും ദേശീയ വിദ്യാഭ്യാസനയം വഴി സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button