KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ പ​ര​ക്കെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളിൽ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെന്നാണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചിരിക്കുന്നത്.

Also read : കൊച്ചി മെട്രോ സര്‍വ്വീസ് ഇന്ന് മുതല്‍ പുനഃരാരംഭിക്കുന്നു

നാളെ 8 ജില്ലകളിലും ബുധനാഴ്ച്ച 9 ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്നും കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തീരമേഖലയില്‍ കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളോട് ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button