ശിവസേന എംപി സഞ്ജയ് റൗത്തിനെതിരെ രൂക്ഷമായ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. മുംബൈ മിനി പാക്കിസ്ഥാന്‍ ആണെന്ന പരാമര്‍ശത്തിനു പിന്നാലെ കങ്കണയെ മുംബൈയില്‍ കാലുകുത്താന്‍ സമ്മതിക്കില്ല എന്നും കാലു തല്ലിയൊടിക്കുമെന്നും സഞ്ജയ് റൗത്ത് ഭീഷണി മുഴക്കിയിരുന്നു. ഇതിനു മറുപടിയായാണ് ഇപ്പോള്‍ കങ്കണ വീണ്ടും എത്തിയിരിക്കുന്നത്.
സഞ്ജയ്-ജി ഞാന്‍ നിങ്ങളെ അപലപിക്കുന്നു, നിങ്ങളല്ല മഹാരാഷ്ട്ര ഞായറാഴ്ച ട്വീറ്റ് ചെയ്ത വീഡിയോ പ്രസ്താവനയില്‍ കങ്കണ പറഞ്ഞു. റൗത്തിന് സ്ത്രീവിരുദ്ധ മനോഭാവമുണ്ടെന്ന് കങ്കണ അവകാശപ്പെട്ടു, മുംബൈയില്‍ താമസിക്കാന്‍ ഭയപ്പെടുന്നുവെന്ന് പറഞ്ഞ കങ്കണ മുംബൈ പോലീസിനെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തെ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞു ന്യായീകരിച്ചു. തുടര്‍ന്നായിരുന്നു താരം മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങള്‍ എടുത്തു പറഞ്ഞത്.
‘മിസ്റ്റര്‍ സഞ്ജയ് റൗത്ത്, നിങ്ങള്‍ ഒരു പൊതുസേവകനാണ്. രാജ്യത്ത് ഓരോ ദിവസവും എത്ര പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും അവരില്‍ എത്രപേര്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്ന് നിങ്ങള്‍ക്കറിയാം – ചിലപ്പോള്‍ അവരുടെ സ്വന്തം ഭര്‍ത്താക്കന്മാര്‍. ഇതിനൊക്കെ ഉത്തരവാദികള്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? ഈ മനോഭാവമാണ് നിങ്ങള്‍ വളരെ ലജ്ജയില്ലാതെ പ്രകടിപ്പിച്ചത്. നിങ്ങള്‍ ഈ ചൂഷണക്കാരെ ശാക്തീകരിച്ചിട്ടുണ്ട്. ഈ രാജ്യത്തെ പെണ്‍മക്കള്‍ ഒരിക്കലും നിങ്ങളോട് ക്ഷമിക്കില്ല, ”കങ്കണ പറഞ്ഞു.
https://twitter.com/KanganaTeam/status/1302542975721848839
കങ്കണയെക്കുറിച്ച് അപമാനകരമായ പരാമര്‍ശത്തിന് ക്ഷമ ചോദിക്കുമോ എന്ന ചോദ്യത്തിന്, മഹാരാഷ്ട്രയിലെ ജനങ്ങളോട് കങ്കണ മാപ്പ് ചോദിച്ചാല്‍ അതിനെക്കുറിച്ച് ചിന്തിക്കുമെന്നും അവര്‍ മുംബൈയെ മിനി പാകിസ്ഥാന്‍ എന്നു വിളിച്ചു ഇതു പോലെ അഹമ്മദാബാദിനെയും പറയാന്‍ ധൈര്യമുണ്ടോ? എന്നും റൗത്ത് ചോദിച്ചു.
Post Your Comments