KeralaLatest News

ആറ് വയസ്സുള്ള മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടി, യുവതി പിടിയിൽ

കാമുകന്റെ പ്രേരണയിൽ ഓഗസ്റ്റ് 25ന് രാത്രി 9.30ന് വീട്ടിൽ ചെറിയ മകളെ ഉപേക്ഷിച്ച ശേഷം ഒളിച്ചോടുകയായിരുന്നു.

തിരുവനന്തപുരം: ഭർത്താവിനെയും ആറു വയസുള്ള മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ . മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാവുകയും കാമുകന്റെ പ്രേരണയിൽ ഓഗസ്റ്റ് 25ന് രാത്രി 9.30ന് വീട്ടിൽ ചെറിയ മകളെ ഉപേക്ഷിച്ച ശേഷം ഒളിച്ചോടുകയായിരുന്നു.

കിളിമാനൂർ മലയാമഠം കടമ്പാട്ടുകോണം ആതിര (25), തളിപ്പറമ്പ് മൂന്നാംകുന്ന് സ്റ്റാനസ് (26) എന്നിവരാണ് പിടിയിലായത്.യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ണൂരിൽ നിന്നും പിടികൂടിയത്.

തിരുവനന്തപുരത്ത് തമിഴ്‌നാട് സ്വദേശിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി

ആറു വയസുള്ള മകളെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി. ന്യൂസ് 18 ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button