മസ്‌ക്കറ്റ് : ഒമാനിൽ ആശ്വാസത്തിന്റെ ദിനങ്ങൾ. കോവിഡ് മുക്തരുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 578 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം 82,406 ആയി ഉയർന്നു. 4.6 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
പുതുതായി 692പേർക്ക് രോഗം സ്ഥിരീകരിച്ചു, 23 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87,072ഉം, മരണസംഖ്യ 728 ആയി. നിലവിൽ 447 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 155 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
യു.എ.ഇയില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 2443 പേര്‍ക്കാണ് അസുഖം മാറിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 66095 ആയി. പുതുതായി 513 പേർക്കാണ് രോഗം ബാധിച്ചത്. ആകെ രോഗികളുടെ എണ്ണം ഇതോടെ ഉയര്‍ന്ന് 73984 ലെത്തി. നിലവില്‍ 7501 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 388 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments