Latest NewsIndiaNews

16 കാരിയെ പ്രണയം നടിച്ച് സ്വകാര്യ കമ്പനി മാനേജര്‍ ഫ്‌ലാറ്റിലെത്തിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, പലപ്പോഴായി പണവും സ്വര്‍ണവും തട്ടി, യുവാക്കള്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈയില്‍ 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ രണ്ട് ചെങ്ങന്നൂര്‍ സ്വദേശികളായ യുവാക്കളെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ മാനേജറായ സുബിന്‍ ബാബു , സുഹൃത്ത് സജിന്‍ വര്‍ഗീസ് എന്നിവരെയാണ് താംബരം പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപയും ആറ് പവന്‍ സ്വര്‍ണവും പെണ്‍കുട്ടിയില്‍ നിന്ന് ഇവര്‍ തട്ടിയെടുത്തു.

16 വയസുള്ള മലയാളി പെണ്‍കുട്ടിയെയാണ് പ്രണയം നടിച്ച് 2017 മുതല്‍ സുബിന്‍ പീഡിപ്പിച്ചത്. സുബിന്റെയും സുഹൃത്തുക്കളുടേയും ഫ്‌ലാറ്റില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവെക്കാതെ ഈ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സുബിന്‍ പണം ആവശ്യപ്പെട്ടു. ഭീഷണി ഭയന്ന് പലപ്പോഴായി പണവും ആഭരണങ്ങളും പെണ്‍കുട്ടി നല്‍കി. എന്നാല്‍ പണമാവശ്യപ്പെട്ടുള്ള ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടി ആത്മഹത്യാക്ക് ശ്രമിച്ചു.

ഇതോടെയാണ് സംഭവം മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് സുബിനോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഇതോടെ സുബിന്‍ ദൃശ്യങ്ങള്‍ സുഹൃത്തായ സജിന് കൈമാറുകയായിരുന്നു. ദൃശ്യങ്ങള്‍ ലഭിച്ചതോടെ പണം നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് സജിനും ഭീഷണിപ്പെടുത്തി. ഇതോടെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ വകുപ്പ്പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരെയും റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button