COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ക്വാറന്റൈനിലിരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം : ക്വാറന്റീനിൽ ഇരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകനെതിരെ വെള്ളറട പൊലീസ് കേസെടുത്തു.

കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയാണ് ഈ മാസം മൂന്നിന് പീഡനത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നത്. മലപ്പുറത്ത് ജോലിക്ക് പോയിരുന്ന ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം നിരീക്ഷണത്തില്‍ പ്രവേശിച്ചു. നിരീക്ഷണ കാലാവധിക്ക് ശേഷം കടയ്ക്കല്‍ ആരോഗ്യകേന്ദ്രത്തില്‍ പരിശോധനയ്ക്ക് വിധേയയായി. പരിശോധനയില്‍ കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ജോലിയുടെ ആവശ്യത്തിനായി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സമീപിച്ചപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

തിരുവനന്തപുരം പാങ്ങോടുളള ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിന് ശേഷം യുവതി വെളളറടയിലെ സുഹൃത്തിന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. അതാണ് വെളളറ പൊലീസില്‍ പരാതി നല്‍കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ മൊഴി എടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്താനുളള ഒരുക്കത്തിലാണ്. ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് സംസ്ഥാനത്ത് മറ്റൊരു സംഭവം കൂടി നടന്നിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button