മലപ്പുറം: ഡിആര്‍ഐ ഉദ്യേഗസ്ഥര്‍ക്കെതിരെ വധശ്രമം. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം സ്വര്‍ണ്ണക്കടത്ത് സംഘം സഞ്ചരിച്ച വാഹനം തടയാന്‍ശ്രമിച്ച ഡിആര്‍ഐ ഉദ്യേഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നജീബ്, ആല്‍ബര്‍ട്ട് എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് പരുക്കേറ്റത്. സ്വര്‍ണ്ണക്കടത്തുകാരുടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു.
സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ ഒരാള്‍ക്കും അപകടത്തില്‍ പരിക്കിട്ടുണ്ട്. വാഹനത്തില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ചെടുത്തു. കാറിലാണ് സംഘം എത്തിയത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ കൈ കാണിച്ചപ്പോള്‍ കാര്‍ വേഗം കുറച്ചു. ഡിആര്‍ഐ ഉദ്യോഗസ്ഥരാണെന്ന് അറിഞ്ഞപ്പോള്‍ ഇവരുണ്ടായിരുന്ന ബൈക്ക് തട്ടിത്തെറിപ്പിച്ച് മുന്നോട്ട് പോകുകയായിരുന്നു. സംഘത്തിലെ രണ്ട് പേര്‍ പിടിയിലായി. കാറിലുണ്ടായിരുന്ന മറ്റു ചിലര്‍ രക്ഷപ്പെട്ടു. സ്വര്‍ണം പിടിച്ചെടുത്തെങ്കിലും തൂക്കം തിട്ടപ്പെടുത്തിയില്ല.
Post Your Comments